പറഞ്ഞ വാക്കുപാലിച്ച് സിപിഐഎം; കൂട്ടിക്കൽ ദുരിതബാധിതർക്കായുള്ള വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

2021ലെ പ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച കൂട്ടിക്കൽ ദുരിതബാധിതർക്കായി സിപിഐഎം ഒരുക്കിയ 25 വീടുകളുടെ താക്കോൽദാനം ഇന്ന്. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്ന താക്കോൽദാന ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

ALSO READ: ‘റെയിൽവേ മന്ത്രി, ഈ ദുരിതം കാണൂ, എ സിയിൽ പോലും രക്ഷയില്ല’; റെയിൽവേ യാത്രാദുരിതം പങ്കുവെച്ച് യാത്രികന്റെ ട്വീറ്റ് ചർച്ചയാകുന്നു

2021 ഒക്ടോബർ 16നാണ് കൂട്ടിക്കലിൽ ദുരിതം പെയ്തിറങ്ങിയത്. കനത്ത മഴയോടൊപ്പം ഉണ്ടായ ഉരുൾപൊട്ടലിൽ 13 ജീവനുകളാണ് അന്ന് നഷ്ടപ്പെട്ടത്. നിരവധി കുടുംബങ്ങൾ വഴിയാധാരമായി. രക്ഷാപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സമയബന്ധിതമായ ഇടപെടലുകളും കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനങ്ങളുമാണ് കൂട്ടിക്കലിൽ അന്ന് നമ്മൾ കണ്ടത്.

ALSO READ: രാജ്ഭവൻ ചെലവുകൾ കൂട്ടാൻ ഗവർണർ; 36 ശതമാനം വരെ വർധനവ് വേണമെന്ന് ആവശ്യം

അന്ന് സിപിഐഎം കൊടുത്ത വാക്കാണ് ഇന്ന് പാലിക്കപ്പെട്ടിരിക്കുന്നത്. സിപിഐഎം കാഞ്ഞിരപ്പിള്ളി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ സഖാക്കളുടെയും കയ്യിൽ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് വീട് നിർമാണത്തിനാവശ്യമായ സ്ഥലം വാങ്ങിയത്. ഇത്തരത്തിൽ വാങ്ങിയ ഭൂമിയിൽ ഇരുപത്തിയഞ്ച് വീടുകളാണ് സിപിഐഎം നിർമിച്ചത്. നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News