കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സി.പി.ഐ.എം നിർമിച്ചുനൽകുന്ന വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. കുട്ടിക്കൽ തേൻപുഴയിൽ 25 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാവുന്നത്.
2021ൽ ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കുട്ടിക്കൽ പഞ്ചായത്തിലെ നിരവധി കുടുംബങ്ങളാണ് ഭവനരഹിതരായത്. ഇവർക്ക് വീട് നിർമ്മിച്ച് നൽകാൻ സി.പി.ഐ.എം. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി വാങ്ങിയ രണ്ടേക്കർ ഇരുപത് സെൻ്റ് സ്ഥലത്താണ് നിർമ്മാണം. കോട്ടയം ജില്ലാ കമ്മറ്റിയാണ് വീടുകൾ നിർമ്മിക്കുന്നത്. വൈദ്യുതി,ഗതാഗത സൗകര്യം, കുടിവെള്ളം ഉൾപ്പെടെ എല്ലാം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ കൈമാറുക. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് നീക്കം.
നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി മന്ത്രി വി.എൻ.വാസവൻ്റെ നേത്യത്വത്തിൽ നേരിട്ട് വിലയിരുത്തി. സി.പി.ഐ.എം നേതാക്കളായ കെ.ജെ.തോമസ്, എ.വി.റസൽ, കെ.രാജേഷ്, ഷമീം അഹമ്മദ്, സജിമോൻ, പി.കെ.സണ്ണി, പി.ആർ.അനുപമ, എം എസ്.മണിയൻ എന്നിവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here