‘അൻവറിന്റെ നിലപാട് ഒരിക്കലും സിപിഐഎമ്മിന് അംഗീകരിക്കാനാവില്ല’: ടി പി രാമകൃഷ്ണൻ

t p ramakrishnan

ൻവർ ഇപ്പോൾ ഏതെങ്കിലും ശത്രുക്കളുടെ കയ്യിലാണോ എന്ന് സംശയിക്കുന്നതായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അദ്ദേഹം സ്വീകരിക്കുന്ന നിലപാട് മുന്നണിയുമായി ആലോചിച്ച് പാർലമെന്‍ററി പാർട്ടിയിൽ ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം അപകടകരമാണ്. നിലമ്പൂര്‍ എംഎല്‍എയുടെ നിലപാടിനെ ഒരു കാരണവശാലും സിപിഐഎമ്മിന് അംഗീകരിക്കാനാവില്ലെന്നും ടിപി രാമകൃഷ്‌ണന്‍ വ്യക്തമാക്കി.

Also read:‘അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ഇസ്രയേലിനുമുകളിൽ സമ്മർദ്ദം ചെലുത്തണം’; ആവശ്യം ഉന്നയിച്ച് ഇടതു പാർടികൾ

എട്ടുവർഷമായി മുഖ്യമന്ത്രി ഭരണത്തിലുണ്ട്. ഈ കാലയളവില്‍ ഇല്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെയാണ് വന്നത്. അൻവർ ഏതോ തെറ്റിന്റെ കൂടെ നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ശോഭ ഇതുപോലൊരു വർത്തമാനം കൊണ്ട് കെട്ടുപോകുന്നതല്ല. അന്വേഷണം പൂർത്തിയായിട്ടില്ല ലഭിച്ച റിപ്പോർട്ട് പരിശോധനയിലാണ്. അത് കഴിഞ്ഞാൽ മാത്രമേ എന്താണ് എന്ന് പറയാൻ സാധിക്കുകയുള്ളൂ.

Also read:പോക്സോ പ്രതിക്ക് 35 വർഷം കഠിന തടവും അഞ്ചു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും

ഇതിനേക്കാൾ വലിയ പ്രതിസന്ധിയെ അതിജീവിച്ചാണ് സിപിഐഎമ്മും ഇടതുമുന്നണിയും മുന്നോട്ട് പോയിട്ടുള്ളത്. ഇതൊരു പ്രതിസന്ധിയേ അല്ല. അൻവറിനോടുള്ള നിലപാട് സിപിഐഎം ആലോചിച്ച് നിലപാട് പറയും. അൻവറിന്റെ നിലപാട് തിരുത്തണമെന്ന് തന്നെയാണ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News