സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് അവസാനിക്കും

cpim

സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് അവസാനിക്കും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രേഖകളുടെ പ്രാഥമിക ചർച്ച, പൊതു രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെ ഉള്ളവയിൽ ഇന്നലെ ചർച്ച പൂർത്തിയാക്കിയിരുന്നു.

ALSO READ: മോൻസൻ മാവുങ്കൽ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിൽ വിധി ഇന്ന്

ജനറൽ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിന്റെ സാഹചര്യത്തിൽ പോളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മറ്റിയുടെയും കോർഡിനേറ്റർ ആയി പ്രകാശ് കാരാട്ടിനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു.കേന്ദ്ര കമ്മറ്റിയിലെ ചർച്ചകളിൽ ഇന്ന് പിബി മറുപടി നൽകും.നിലവിലത്തെ സാഹചര്യത്തിൽ പ്രകാശ് കാരാട്ടാണ് ചർച്ചകൾക്ക് മറുപടി നൽകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News