സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി. ഇഎംഎസ് അക്കാദമിയിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യോഗം നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തന്നെയാണ് യോഗത്തിന്റെ പ്രധാന അജണ്ട എങ്കിലും ദേശീയ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളും യോഗം ചര്‍ച്ചചെയ്യും.
രാമമക്ഷേത്ര പ്രതിഷ്ഠക്കുശേഷം രാജ്യത്ത് ഉണ്ടായ രാഷ്ട്രീയ സാഹചര്യം, ഒപ്പം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഇവക്കൊപ്പം ദേശീയ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ സഖ്യ ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാവും. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന് വന്നിരിക്കുന്ന സാഹചര്യങ്ങളും യോഗം പരിശോധിക്കും. കേരളം ബംഗാള്‍ തുടങ്ങി രാഷ്ട്രീയ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുകയാണ് സിപിഐഎം ലക്ഷ്യമിടുന്നത്.
ഇതിനുവേണ്ട രാഷ്ട്രീയ തന്ത്രങ്ങളും യോഗത്തില്‍ ആവിഷ്‌കരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ പ്രദേശിക സഖ്യത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കേണ്ടതുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയുള്ള നിലവിലെ സമരങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും. കേരളത്തില്‍ ഗവര്‍ക്കെതിരായ നടപടികളില്‍ വിട്ടുവീഴ്ച വേണ്ടെന്ന അഭിപ്രായം പൊതുവില്‍ ഉയര്‍ന്നുവരും. ഇക്കാര്യത്തില്‍ കേരളത്തിന് കേന്ദ്ര കമ്മിറ്റി പിന്തുണ നല്‍കും. ഗവര്‍ണറുടെ അതിരുവിട്ട നടപടിയില്‍ കടുത്ത പ്രതിക്ഷേധം യോഗത്തില്‍ സ്വാഭാവികമായും ഉയരുമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here