ദില്ലിയില്‍ ആരംഭിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും

CPIM

ദില്ലിയില്‍ ആരംഭിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് പോളിറ്റ് ബ്യൂറോ യോ​ഗത്തിന്റെ പ്രധാന അജണ്ട മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, മന്ത്രി പി രാജീവ്, തോമസ് ഐസക് , എം എ ബേബി, ഇ പി ജയരാജൻ, കെ രാധാകൃഷ്ണൻ എം പി അടക്കമുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

Also Read: ഷൊർണൂർ ട്രെയിൻ അപകടം; നഷ്ടപരിഹാരം ഉറപ്പാക്കാൻ സെൻട്രൽ ലേബർ കമ്മീഷണർക്ക് കത്ത് നൽകാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

മഹാരാഷ്ട്ര ‍ജാർഖണ്ഡ്‌ നിയമസഭ തെരഞ്ഞെടുപ്പ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ യോ​ഗത്തിൽ ചർച്ച ചെയ്യും. കേരളത്തലെ രാഷ്ട്രീയ വിഷയങ്ങളും ചർച്ചയായേക്കും. അടുത്ത വര്‍ഷം ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്നാട് മധുരയിലാണ് 24ാം പാര്‍ടി കോണ്‍ഗ്രസ് നടക്കുക. കേന്ദ്ര കമ്മിറ്റിയോഗം നാളെ അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News