മൂന്നുദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന് തുടക്കമാകും

മൂന്നുദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന് തുടക്കമാകും.ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഫലം ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു.

Also read:വയനാട്ടിൽ 6 മാസത്തിനിടെ സൈബർ ക്രൈം പൊലീസ് തീർപ്പാക്കിയത് 367 പരാതികൾ; വിവിധ പരാതികളിൽ എട്ട് ലക്ഷത്തോളം രൂപ പരാതിക്കാർക്ക് തിരിച്ചു പിടിച്ചു നൽകി

തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി ഇടപ്പെട്ടിരുന്നുവെങ്കിൽ ബിജെപിയുടെ സ്ഥിതി ഇതിലും പരിതാപകരം ആകുമായിരുന്നുവെന്നുമായിരുന്നു പിബി വിലയിരുത്തൽ. അതേസമയം കേരളത്തിലെ ഉൾപ്പെടെ ഇടതുപക്ഷത്തിന്റെ പ്രകടനം നിരാശ ജനകമെന്നും ആഴത്തിലുള്ള ആത്മപരിശോധന നടത്തുമെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയ അടിസ്ഥാനത്തിലുള്ള അവലോകന റിപ്പോർട്ട് കേന്ദ്ര കമ്മറ്റി യോഗത്തിൽ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News