രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന സിപിഐ(എം) കേന്ദ്ര കമ്മിറ്റി ഇന്ന് അവസാനിക്കും. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ, ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന് വന്നിരിക്കുന്ന സാഹചര്യങ്ങളും യോഗം പരിശോധിച്ചു.
Also Read; ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ മുപ്പതിനായിരം കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും
കേരളം ബംഗാള്‍ തുടങ്ങി രാഷ്ട്രീയ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുകയാണ് സിപിഐഎം ലക്ഷ്യമിടുന്നത്. ഇതിനുവേണ്ട രാഷ്ട്രീയ തന്ത്രങ്ങളും യോഗത്തില്‍ ആവിഷ്‌കരിക്കും. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയുള്ള നിലവിലെ സമരങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞദിവസം വൈകിട്ട് പോളിറ്റ് ബ്യൂറോ യോഗവും ചേർന്നിരുന്നു.
Also Read; ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രെട്ടറിക്കെതിരെ വ്യാജ പ്രചാരണം; തെളിവുകൾ പുറത്ത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here