മുരളീധരനെ കോൺഗ്രസ് പുകച്ച് പുറത്തുചാടിക്കും, ഒരു പൊട്ടിത്തെറിയിലേക്കാണ് അവർ നീങ്ങുന്നത്; എ കെ ബാലൻ

ak balan

ജനവിധിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫും കോൺഗ്രസും ഒരു പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. കെ. മുരളീധരനെ കോൺഗ്രസ് പുകച്ചു പുറത്തുചാടിക്കുമെന്നും മുരളീധരൻ പാലക്കാട് സ്ഥാനാർഥിക്കല്ല, ചിഹ്നത്തിനാണ് വോട്ട് പിടിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും എ.കെ. ബാലൻ പറഞ്ഞു. പാലക്കാട് മൽസരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ആവർത്തിച്ച കെ. മുരളീധരൻ്റെ പ്രസ്താവന എൽഡിഎഫ് അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിൻ്റെ നിലപാടല്ല മുരളീധരനുള്ളതെന്നും ചെന്നിത്തലയും മുൻപ് മൽസരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കെപിസിസി നിലപാട് വ്യക്തമാക്കണമെന്നും എ.കെ. ബാലൻ പറഞ്ഞു.

ALSO READ: പി സരിൻ മിടുക്കൻ, അതുകൊണ്ടാണ് യുഡിഎഫ് ഒറ്റപ്പാലത്ത് അദ്ദേഹത്തെ മുൻപ് മൽസരിപ്പിച്ചത്; കെ മുരളീധരൻ

യുഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സ്പിരിറ്റ് ഒഴുക്കുകയാണെന്നും കള്ളപ്പണം, വ്യാജമദ്യം, വ്യാജ ഐഡൻ്റിറ്റി കാർഡ് എന്നിവയാണ് UDF തെരഞ്ഞെടുപ്പ് ജയത്തിനായി ഉപയോഗിക്കുന്നതെന്നും എ.കെ. ബാലൻ പറഞ്ഞു. പൊലീസ് കൃത്യമായ പരിശോധന നടത്തി ഇക്കാര്യങ്ങളിൽ നടപടിയെടുക്കണമെന്നും കോൺഗ്രസ് ബാങ്കിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണത്തിൽ ജോയിൻ്റ് രജിസ്ട്രാർ ഇക്കാര്യം പരിശോധിക്കണമെന്നും എ.കെ. ബാലൻ പറഞ്ഞു. LDF ജയം സുനിശ്ചിതമാണ്. LDF മായി നല്ല ബന്ധമാണ് കെ. മുരളീധരനുള്ളതെന്നും LDF വികസനമാണ് ചർച്ച ചെയ്യുന്നതെന്നും എ.കെ. ബാലൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News