‘സാദിഖ് അലി ശിഖാബ് തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് കെഎം ഷാജി പറയുന്നത് എന്തടിസ്ഥാനത്തിൽ’: ആഞ്ഞടിച്ച് എളമരം കരീം

ELAMARAM KAREEM

മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയ മുസ്ലീംലീഗ് നേതാവ് കെഎം ഷാജിക്ക് മറുപടിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. തെരഞ്ഞെടുപ്പിൽ രാഷ്രീയമായാണ് പാർട്ടികൾ മത്സരിക്കുന്നതെന്നും മൽസരിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന നേതാക്കൾ വിമർശനത്തിന് അധീതമാണ് എന്ന നിലപാട് സ്വീകരിക്കുന്നത് വളരെ അപകടകരമായ കാര്യമാണെന്നും എളമരം കരീം പറഞ്ഞു.

പാണക്കാട് സാദിഖ് അലി ശിഖാബ് തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് കെഎം ഷാജി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും എളമരം കരീം ചോദിച്ചു.

ALSO READ; പാലക്കാട് എൽഡിഎഫ് ഇപ്പോൾ ഒന്നാം സ്ഥാനത്താണ്: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വന്നിരിക്കുന്ന പരിണാമമാണ് ഇപ്പോൾ പ്രകടമായിരിക്കുന്നതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ENGLISH NEWS SUMMARY: CPIM central committee member Elamaram Karim responded to Muslim League leader KM Shaji who made a statement against the Chief Minister.Elamaram Karim said that it is very dangerous to take the position that the political parties compete in the elections and that the leaders working in the competing political parties are subject to criticism.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here