സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരി അന്തരിച്ചു; അന്ത്യാഭിവാദ്യം അർപ്പിച്ച് പൊളിറ്റ് ബ്യൂറോ

kw tiwari DIED

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ദില്ലി മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കെഎം തിവാരി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസായിരുന്നു. ഗാസിയാബാദിലെ വ്യാവസായിക മേഖലയിൽ പ്രവർത്തിച്ചിരുന്ന തിവാരി ട്രേഡ് യൂണിയനിൽ സജീവമായി പങ്കെടുത്തു കൊണ്ടാണ് തൊ‍ഴിലാളി പ്രസ്ഥാനത്തിന്‍റെ മുൻ നിരയിലേക്ക് വരുന്നത്.

വർഷങ്ങളോളം സിഐടിയു ജനറൽ കൗൺസിലിലും വർക്കിംഗ് കമ്മിറ്റിയിലും പ്രവർത്തിച്ചു. തന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ മൂന്ന് മാസത്തിലധികം ജയിലിൽ കിടന്ന അദ്ദേഹത്തിന് മൂന്ന് വർഷവും ഒമ്പത് മാസവും ഒളിവിൽ കഴിയേണ്ടിവന്നു.

ALSO READ; കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ അന്തരിച്ചു

സിഐടിയു ദില്ലി സംസ്ഥാന സെക്രട്ടറിയായിരുന്നു. 1977ൽ പാർട്ടിയിലെത്തിയ തിവാരി 1988 ൽ സിപിഐഎം ദില്ലി സംസ്ഥാന കമ്മിറ്റിയിലേക്കും 1991 ൽ സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2018 ൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായി. മൂന്ന് തവണ ദില്ലി സ്റ്റേറ്റ് സെക്രട്ടറിയായി. നാളെ ദില്ലിയിലെ സുർജിത് ഭവനിലെ പൊതു ദർശനത്തിന് ശേഷം നിഗംബോദ് ഖട്ടിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.

ധീരനായ സഖാവ് തിവാരിയുടെ സ്മരണകൾക്ക് മുന്നിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അനുശോചനക്കുറിപ്പിൽ പറഞ്ഞു. കുടുംബാംഗങ്ങളോട് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും പൊളിറ്റ് ബ്യൂറോ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News