മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി

മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി. മണിപ്പൂരിൽ സന്ദർശനം നടത്തിയ എം പിമാർ നൽകിയ റിപ്പോർട്ട് അടക്കം പരിഗണിച്ച സിപിഐഎം കേന്ദ്രകമ്മറ്റി രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസർക്കാറിനെ വിമർശിക്കുന്നത്.

Also Read:കര്‍ണ്ണാടക ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു

മൂന്ന് മാസമായിട്ടും കലാപം തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ പാർലമെന്റ് ചർച്ചയിൽ നിന്നും ഭരണകൂടം ഒളിച്ചോടുകയാണ്. പ്രധാനന്ത്രി തുടരുന്നത് അപകടകരമായ മൗനമാണെന്നും മണിപ്പൂരിൽ സമാധാനം ഉടൻ ഉറപ്പാക്കണമെന്നും സിപിഐഎം കേന്ദ്രകമ്മറ്റി ആവശ്യപ്പെട്ടു.

Also Read:എ എൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ചു

കൂടാതെ ഹരിയാനയിലെ ബുൾഡോസർ രാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നുവെന്നും വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണ് ഹരിയാനയിലെ കലാപമെന്നും കേന്ദ്രകമ്മറ്റി വ്യക്തമാക്കി. ഹരിയാന സർക്കാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന വിമർശനവും ശക്തമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതാണ് കേന്ദ്ര നിലപാടുകളെന്നും കമ്മറ്റിയിൽ വിമർശനം ഉയർന്നു.

Also Read:ഓണ്‍ലൈനായി വിസയിലെ വ്യക്തിഗത വിവരങ്ങള്‍ മാറ്റാം; അറിയിപ്പുമായി യു എ ഇ അധികൃതർ

അതേസമയം, കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനും കേന്ദ്രകമ്മറ്റി തീരുമാനിച്ചു. തൊഴിലില്ലാമ, വിലക്കയറ്റം എന്നിവക്കെതിരെ സെപ്റ്റംബർ 1 മുതൽ 7 വരെ രാജ്യവ്യാപക പ്രതിഷേധത്തിനും കേന്ദ്ര കമ്മറ്റി ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News