നിതീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐഎം. നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്ററാണെന്നും നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യൻ ഗ്രൂപ്പിൻ്റെ ഭാഗ്യമെന്നുമാണ് സി പി ഐ എം ന്റെ വിമർശനം. ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ നിതീഷ് കുമാർ കുപ്രസിദ്ധ റെക്കോർഡാണ് സൃഷിട്ടിച്ചിരിക്കുന്നത് എന്നും പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്റോറിയലിലൂടെ വിമർശിച്ചു.
Also read:കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധവുമായി എസ്എഫ്ഐ
പ്രതിപക്ഷ ഐക്യത്തിൻ്റെ ശിൽപിയായ നിതീഷ് എങ്ങനെ ആറ് മാസത്തിനുള്ളിൽ ബിജെപി ക്ക് ഒപ്പമെത്തി. ബിജെപിയുമായി കൂടുതൽ വിലപേശാൻ കൺവീനർഷിപ്പ് ഉപയോഗിക്കുമായിരുന്നു. ബിജെപിയും മോദി സർക്കാരും കൂറുമാറ്റക്കാരാൽ നിറഞ്ഞിരിക്കുകയാണ്. ബിഹാർ ഓപ്പറേഷൻ ബിജെപിയുടെ ആശങ്കകളുടെയും അരക്ഷിതാവസ്ഥയുടെയും സൂചന നൽകുന്നതാണ്. ബിജെപിയുമായി സഖ്യമുണ്ടാക്കിയ മറ്റ് പ്രാദേശിക പാർട്ടികളുടെ വിധി ജെഡിയുവിനും ഉണ്ടാകും. നിതീഷിന്റ നടപടി മഹാഗത്ബന്ധൻ്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും എന്നായിരുന്നു സി പി ഐ എം ന്റെ വിമർശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here