എല്‍ഡിഎഫ് നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതിയെല്ലാം യാഥാര്‍ത്ഥ്യമാകും: എം വി ഗോവിന്ദൻ

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും  നടപ്പാക്കുമെന്നു പറഞ്ഞ എല്ലാ പദ്ധതികളും യാഥാര്‍ത്ഥ്യമാക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.  മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിരന്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. രണ്ടരവർഷം മുമ്പ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പറഞ്ഞ ആരോപണങ്ങൾ പ്രതിപക്ഷം ആവർത്തിക്കുകയാണെന്നും ജനവിധി സര്‍ക്കാരിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണാർകാട്ടെ പി കൃഷ്‌ണ‌‌പിള്ള സ്‌മാരകത്തിലും വലിയചുടുകാട്ടിലും അനുസ്‌മരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ദില്ലി സുര്‍ജിത് ഭവനിലെ നടപടി; കൈരളിയേയും തടഞ്ഞ് പൊലീസ്

കേന്ദ്രം കേരളത്തിനുമേൽ അടിച്ചേല്‌പിക്കുന്ന സാമ്പത്തിക ഉപരോധത്തിന്‌  മാധ്യമങ്ങൾ പിന്തുണ നൽകുകയാണ്. കേന്ദ്ര സർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമ്പോൾ വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച്‌ മുതലെടുക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമിക്കുന്നത്‌.

എവിടെയും മണിപ്പൂർ ആവർത്തിക്കാവുന്ന സ്ഥിതിയാണ്‌. ഇതിനെ പ്രതിരോധിക്കുന്ന ഏക സ്ഥലം കേരളമാണ്‌. രണ്ടരവർഷം മുമ്പ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പറഞ്ഞ ആരോപണങ്ങൾ ആവർത്തിക്കുകയാണ്‌ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിരന്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടത്തിലും ജനങ്ങൾക്കൊപ്പം തന്നെ സംസ്ഥാന സർക്കാർ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം, സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ നടപടിയെ രൂക്ഷമായി വിമർശിച്ച് ജയറാം രമേശ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News