പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ഉണ്ടായത് ദാരുണമായ സംഭവത്തിന് രാഷ്ട്രീയ നിറം നല്‍കി ലോക്‌സഭാ തെരഞ്ഞെടുപ്പിന് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ്. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു
കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയമാണ് അംഗീകരിക്കാന്‍ കഴിയാത്ത വിധം സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും അതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മനസ്സിലാവുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. തുടക്കം മുതല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന നിലപാടാണ് സി പി ഐ എം നുള്ളതെന്നും, നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ 18 പേരില്‍ 5 പേര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആയതിനാല്‍ എസ് എഫ് ഐ യെ ഒറ്റ തിരിഞ്ഞ് അക്രമിക്കുകയും അതേ തുടര്‍ന്ന് സി പി ഐ എം ലേക്ക് എത്തിക്കുക എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
‘യഥാര്‍ത്ഥ പ്രതികളെ പൂര്‍ണ്ണമായും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നുള്ളത് കൊണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്യേഷണ സംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്‍പ്പെടെ ആത്മഹത്യയാണന്ന് ബോധ്യപ്പെട്ടിട്ടും കൊലപാതകമാണ് എന്ന് പ്രചരണം നല്‍കി വെറ്റിനറി സര്‍വ്വകലാശാലയാകെ ലഹരികേന്ദ്രമാണ് എന്ന് പ്രചരണം നല്‍കി വെറ്റിനറി സര്‍വ്വകാലശാല ആകെ ലഹരി കേന്ദ്രമാണ് എന്ന് പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. നിലവില്‍ സി പി ഐ എം ഓഫീസിലാണ് പ്രതികളെ സംരക്ഷിക്കുന്നതെന്നും സി കെ ശശീന്ദ്രന്‍, പി ഗഗാറിനും ഉള്‍പ്പെടെയുള്ള സി പി ഐ എം നേതാക്കള്‍ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നതന്നുമുള്ള അപ്രചരണം നടത്താനാണ് രമേഷ് ചെന്നിത്തല, കെ സി വേണുഗോപാല്‍, വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ്സ് ബി ജെ പി നേതാക്കള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്’, പ്രസ്താവനയിൽ പറയുന്നു.
‘സിപിഐഎം പ്രതികളെ സംരക്ഷിക്കാനോ, കേസില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടാനോ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ആരോപണമുന്നയിക്കുന്ന നേതാക്കള്‍ അത് തെളിയിക്കാന്‍ കൂടെ തയ്യാറാവണം. ആത്മഹത്യ ഉണ്ടായ ഉടനെ വിഷയത്തില്‍ സമഗ്ര അന്യേഷണം ഉണ്ടാകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടതും ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള നടപടി എസ് എഫ് ഐ സ്വീകരിച്ചിട്ടുണ്ട്. ഏതാനും വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് ചൂണ്ടി കാട്ടി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഒരു വിദ്യാര്‍ത്ഥി സംഘടനയേയും ആകെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണ് ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ കൊലപാതകമായി ചിത്രീകരിച്ച് എസ് എഫ് ഐ യെ ഒറ്റപ്പെടുത്തിയും സി പി ഐ എം നെതിരെ കുപ്രചരണങ്ങള്‍ നടത്തിയും വിഷയത്തിന് രാഷ്ട്രീയ മാനം നല്‍കിയും മുഖ്യധാരയില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്സ് ബി ജെ പി മാധ്യമ കൂട്ടായ്‌മ ശ്രമിക്കുന്നത് എന്ന് പൊതുജനം തിരിച്ചറിയണം’, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here