കോഴിക്കോട് അവയവമാറ്റ ആശുപത്രിക്ക് ഭരണാനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

കോഴിക്കോട് അവയവമാറ്റ ആശുപത്രിക്ക് ഭരണാനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയും ഗവേഷണകേന്ദ്രവും 2026 ഓടെ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കും. ഇത് കോഴിക്കോടിന് മാത്രമല്ല രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ക്ക് അഭിമാനിക്കാവുന്ന പദ്ധതിയാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടികാണിക്കുന്നു. കിഫ്ബിയിലൂടെ ലഭ്യമാകുന്ന 558.68 കോടിയുടെ പദ്ധതിക്കാണ് ഇപ്പോള്‍ ഭരണാനുമതി ആയിരിക്കുന്നത്. ഈ മേഖലയില്‍ ലോകോത്തര നിലവാരമുള്ള ആശുപത്രിയും ഗവേഷണ കേന്ദ്രവുമാണ് ചേവായൂരില്‍ ഉയരാന്‍ പോകുന്നതെന്ന് കോഴിക്കോടിന് ഏറെ അഭിമാനം തരുന്നതാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യലിറ്റി വിഭാഗത്തെ വിദേശ സ്വകാര്യ കുത്തകകള്‍ക്ക് വില്പനക്ക് വെച്ച യുഡിഫ് സര്‍ക്കാരിന്റെ നീക്കങ്ങളെ തടഞ്ഞത് 2006 ലെ വി.എസ് സര്‍ക്കരാണ്. ഇന്ന് എല്ലാ വിഭാഗത്തിലും പെട്ട സ്‌പെഷ്യാലിറ്റി ചികിത്സക്ക് കോഴിക്കോട് സൗകര്യമൊരുക്കിയത് എല്‍ഡിഫ് സര്‍ക്കാരിന്റെ അന്നത്തെ ധീരമായി ഇടപെടല്‍ ആണെന്ന് പ്രസ്താവന പറയുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബ്രഹത് പദ്ധതികളില്‍ ഒന്നാണിത്. അവയവ മാറ്റ ശാസ്ത്രക്രിയക്ക് ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ സൗകര്യം ഒരുക്കുക എന്നതാണ് ഈ കേന്ദ്രത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

ALSO READ:‘ദാറ്റ് ബ്യൂട്ടിഫുൾ ബുൾബുൾ’; മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫ് ലേലത്തിന്

ചേവായൂരില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെയുള്ള കാലതാമസം ഒഴിവാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ pmsy ബ്ലോക്കില്‍ ആറുമാസത്തിനകം താത്കാലിക ആശുപത്രി സൗകര്യം ആരംഭിക്കുമെന്നാണ് അറിയുന്നത്. അവിടെ നാല്പത് കിടക്കകള്‍ ഉള്ള ICU വും വാര്‍ഡുകളും 2 ഓപ്പറേഷന്‍ തിയേറ്ററുകളും സജ്ജമാക്കുമെനാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇത് അവയവമാറ്റ ശസ്ത്രക്രിയക്ക് കാത്തുനില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക് സഹായകരവും അത്യന്തം ആശ്വാസകരവുമായ നടപടിയാണെന്ന് പ്രസ്താവന പറയുന്നു.

സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ചു നാല്പത് ശതമാനം കുറഞ്ഞ ചിലവില്‍ അവയവമാറ്റം സാധ്യമാകുന്ന ഈ ആശുപത്രി കേരളത്തിലെ ആരോഗ്യ ചികിത്സ വികസന രംഗത്ത് വലിയൊരു കുതിച്ചുചാട്ടമായിരിക്കും. വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, മജ്ജ, കൈകാലുകള്‍, മുഖം, പേശികള്‍, പാന്‍ക്രിയാസ് തുടങ്ങി എല്ലാ അവയവങ്ങളും മാറ്റിവെക്കാനുള്ള ആശുപത്രിയും ഗവേഷണ കേന്ദ്രവും എന്ന നിലയിലാണ് ഈ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയുന്ന രീതിയില്‍ ചികിത്സ സംവിധാനങ്ങള്‍ ഒരുക്കുന്ന കേരള സര്‍ക്കാരിന്റെ നടപടികളെ പ്രസ്താവന അഭിനന്ദിക്കുകയും, കോഴിക്കോട് ഇങ്ങനെയൊരു ലോകോത്തര നിലവാരമുള്ള പദ്ധതി അനുവദിച്ചതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായി ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.

ALSO READ:ഗുരുവായൂർ മുഖമണ്ഡപം, നടപന്തൽ സമർപ്പണം; ജൂലൈ ഏഴിന് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News