സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തികച്ചും അവാസ്തവുമാണെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ 14 ജില്ലാ കമ്മിറ്റികളും യോഗം ചേരുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ജൂണ്‍ 28,29,30 തീയതികളില്‍ ചേര്‍ന്നത്.
ALSO READ:അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; ജയില്‍മോചനം ഉടന്‍
തെരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങള്‍ ഓരോ മണ്ഡലം കമ്മിറ്റിയുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിക്കുകയുണ്ടായി. യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ആനാവൂര്‍ നാഗപ്പനും, എം.സ്വരാജും പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് ഓരോ നിയമസഭാ മണ്ഡലത്തിലും നേതൃത്വം കൊടുത്ത ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അവര്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ കമ്മിറ്റിയില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തതുപോലെ ഏതെങ്കിലും ഒരു വ്യക്തിയേയോ മന്ത്രിമാരേയോ സ്പീക്കറയോ പേരെടുത്ത് ആരും വിമര്‍ശിച്ചിട്ടില്ല. നഗരസഭയെ സംബന്ധിച്ച് മേയറുടെ പേരു പോലും ആരും പരാമര്‍ശിച്ചിട്ടില്ല. തികച്ചും അസത്യവും അവാസ്തവുമായ ചില വാര്‍ത്തകള്‍ ഏതോ കേന്ദ്രത്തില്‍ വെച്ച് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയതായിട്ടാണ് മനസിലാവുന്നത്.
ALSO READ:മാന്നാറിൽ 15 വർഷം മുൻപ് യുവതിയെ കാണാതായ സംഭവം; മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ഇത്തരം അസത്യവും വ്യാജവുമായ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ചില മാധ്യമങ്ങളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണ് ഇതിന്റെ പിന്നില്‍. ചര്‍ച്ചയില്‍ പങ്കെടുത്ത ഏതെങ്കിലും ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം ചോദിക്കാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. ഇനിയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടിയെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here