പന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രം പ്രഖ്യാപിക്കാത്തതിന് പിന്നിൽ ആർഎസ്എസെന്ന് ഉദയഭാനു

udayabhanu

പത്തനംതിട്ട: ഹൈന്ദവ വിശ്വാസങ്ങളെയും പുരാണങ്ങളെയും അധിക്ഷേപിച്ചിട്ട് ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രം പ്രഖ്യാപിക്കാത്തതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ഉദയഭാനു പറഞ്ഞു. വരാഹം മഹാവിഷ്ണുവിന്റെ അവതാരമാണ് എന്നു പറഞ്ഞാണ് തടസ്സം. വന്യജീവി ശല്യം കാരണം കർഷകർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു പ്രതിഷേധം എന്നും ഉദയഭാനു.

Also Read- ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക്

കർഷകസംഘത്തിന്‍റെ നേതൃത്വത്തിൽ കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ സംസാരിക്കവെ ഉദയഭാനുവിന്‍റെ വാക്കുകൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നു. പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാത്തതിന് പിന്നിൽ ആർഎസ്എസിലെ ചില വിശ്വാസ പ്രമാണങ്ങളാണെന്ന് ഉദയഭാനു തുറന്നടിച്ചിരുന്നു. എന്നാൽ മലയാള മനോരമ ഉൾപ്പടെയുള്ള ചില മാധ്യമങ്ങൾ ഈ പരാമർശം വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നു.

Pathanamthitta, CPIM, Udayabhanu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News