ചൂരല്‍മല ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ ഡിവൈഎഫ്ഐ, സിപിഐഎം സമരം

cpim Dyfi

ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ ഡിവൈഎഫ്ഐ, സിപിഐഎം സമരം. ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് വളയല്‍ സമരം നടന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

അതേസമയം ദുരന്തബാധിതരുള്‍പ്പെടെ സി പി ഐ എം നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. രാവിലെ 8 മണിയോടെയാണ് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ ഉപരോധ സമരം നടന്നത്.
ഓഫീസ് കെട്ടിടം വളഞ്ഞായിരുന്നു സമരം.

Also Read : http://വയനാട് ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തിന്റെ സഹായ അഭ്യര്‍ത്ഥനയില്‍ നടപടികള്‍ പുരോഗമിക്കുന്നു; ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം

പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ പൊലീസിനെ മറികടന്ന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഡി വൈ എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് ഉപരോധം അവസാനിച്ചത്.

ദുരന്ത ബാധിതരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചാണ് സി പി ഐ എം നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടന്നത്. സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ സമരം ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതരോട് അവഗണന തുടര്‍ന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കിയിരുന്നു.ഇതോടെ വയനാട്ടില്‍ ഇടത് സംഘടനകളുടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു.ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളും നടന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്ന് നടന്ന ഉപരോധ,സത്യാഗ്രഹ സമരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News