വെള്ളം കഴുത്തറ്റമെത്തും മുന്‍പേ കിടപ്പുരോഗികളെ തോളിലേറ്റി സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനം

പത്തനംതിട്ട ജില്ലയിലെ കുറ്റൂരിൽ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തി സിപിഐഎം -ഡിവൈഎഫ്ഐ പ്രവർത്തകർ. കുറ്റൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർലിലെ കിടപ്പുരോഗിയായ ആഞ്ഞിലികാട്ടിൽ നാരായണപിള്ള (75) യെ വെള്ളം കയറിയ വീട്ടിൽ നിന്നും വാർഡ് മെമ്പർ അനുരാധ സുരേഷിൻ്റെ നേതൃത്വത്തിൽ സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി തിരമൂലപുരം ബാലികാമഠം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ്ന്റെ ആംബുലൻസിൻ്റെ സഹായത്തോടെയാണ് ബാലികാമം ക്യാമ്പിൽ എത്തിച്ചത്.

Also Read: പെട്രോള്‍ വില ലിറ്ററിന് 15 രൂപയാക്കും; ബിജെപി റാലിയില്‍ വാഗ്ദാനവുമായി നിതിന്‍ ഗഡ്കരി

വെള്ളം കയറിയ വീട്ടിൽ നിന്നും കുറ്റൂർ ഒന്നാം വാർലിലെ കിടപ്പുരോഗിയായ ആഞ്ഞിലികാട്ടിൽ നാരായണപിള്ളയെയും രക്ഷാപ്രവർത്തനം നടത്തി ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News