സിപിഐഎം വയനാട്‌ ജില്ലാ സെക്രട്ടറി കെ റഫീഖ്

K Rafeeq

കെ റഫീഖിനെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. സിപിഐഎം ജില്ലാ സെക്രട്ടയറ്റ് അംഗമായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുരംഗത്തത്തിയത്‌.

എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ കെ റഫീഖ്‌ പ്രവർത്തിച്ചിട്ടുണ്ട്‌. കലിക്കറ്റ് സർവകലാശാല മുൻ ജനറൽ സെക്രട്ടറിയാണ്. സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് എന്നീ ഉത്തരവാദിത്വങ്ങളും വഹിക്കുന്നുണ്ട്‌.
പുതിയ ഉത്തരവാദിത്വത്തിൽ വയനാടിന്റെ പൊതു ആവശ്യങ്ങൾ മുന്നോട്ട്‌ കൊണ്ടുപോവാൻ എല്ലാശ്രമങ്ങളും തുടരുമെന്ന് കെ റഫീഖ്‌ പറഞ്ഞു.

Also Read: ന്യൂനപക്ഷ വർഗീയതയും, ഭൂരിപക്ഷ വർഗീയതയും സിപിഐഎം ശക്തമായി എതിർക്കും; എം വി ​ഗോവിന്ദൻ മാസ്റ്റർ

ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും ഇടപെട്ട ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡിന്‌ നേതൃത്വം നൽകിയത്‌ കെ റഫീഖായിരുന്നു. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട്‌ നിരവധി തവണ ജയിൽ വാസമനുഭവിച്ചിട്ടുണ്ട്‌. ഏകാധ്യാപക സ്കൂളുകൾ യു ഡി എഫ്‌ സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ചതിനെ തുടർന്ന് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത്‌ 14 ദിവസം ജയിലിൽ കിടന്നു. വെള്ളമുണ്ട സമരത്തിലും യൂണിവേഴ്സിറ്റി സമരത്തിലും ജയിൽ വാസമനുഭവിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here