ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; കോടികള്‍ നേടാനുള്ള അവസരം തട്ടിത്തെറിപ്പിച്ച് സിപിഐഎമ്മിന്റെ പോരാട്ട വിജയം

ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തു വരുമ്പോള്‍ സിപിഐഎമ്മിന്റെ പോരാട്ടമാണ വിജയം കണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു രാജ്യത്ത് ഉണ്ടാവേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തുന്ന ഒരു വിധിയാണിതെന്ന് സിപിഐഎം നേതാവ് അഡ്വ കെ അനില്‍ കുമാര്‍.

ALSO READ: ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത; ഈ നഗരങ്ങളില്‍ ഹ്യുണ്ടായിയുടെ വക 11 ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം, പ്രത്യയ ശാസ്ത്രീയപരമായി ഈ വ്യവസ്ഥയോട് പൊരുതാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശേഷിയാണ് പ്രധാനം. കോടികള്‍ നേടാനുള്ള ഒരു സാഹചര്യം മുന്നിലുള്ളപ്പോള്‍ അത് തട്ടിത്തെറിപ്പിക്കാന്‍ കഴിയുന്ന ആത്മ ശക്തി വേണം. പശ്ചിമബംഗാളില്‍ ടിഎംസിയുടെ വരുമാനവും ഇലക്ട്രല്‍ ബോണ്ട് വഴിയാണ്. കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ക്കും ഇലക്ട്രല്‍ ബോണ്ട് വഴി വരുമാനം നേടാം. ആ സാധ്യത വേണ്ടെന്ന് തീരുമാനിക്കാനുള്ള ധൈര്യം സിപിഐഎമ്മിനുണ്ടെന്ന് തെളിഞ്ഞു. ഒരു ബെനഫിഷറി എന്തിന് ഇതിനെതിരെ പരാതിയുമായി വന്നു എന്ന ചോദ്യം സുപ്രീം കോടതി ചോദ്യം ഉന്നയിച്ചിരുന്നു. സിപിഐഎം ഇന്ത്യ രാജ്യത്ത് നടത്തുന്ന പ്രതിരോധം ബിജെപിക്ക് ബദലാണ് സിപിഐഎം എന്നും തെളിയിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1136 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടാണ് ആറു വര്‍ഷത്തിനുള്ളില്‍ നേടിയത്. ഇന്ത്യാ രാജ്യത്ത് ബൂര്‍ഷാ രാഷ്ട്രീയത്തിന്റെ പാര്‍ട്ടികളാണ് കോണ്‍ഗ്രസും ബിജെപിയും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സുപ്രീം കോടതി വിധി വന്നിരുന്നെങ്കില്‍ പല സംസ്ഥാന സര്‍ക്കാരുകളെയും രക്ഷിക്കാമായിരുന്നു. ബീഹാര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എല്ലാം അതിനുദാഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: നവയുഗത്തിന് തുടക്കം; മാവ്‌റിക്ക് 440 ബുക്കിംഗ് ആരംഭിച്ച് ഹീറോ

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നുമായിരുന്നു സുപ്രീംകോടതി വിധി. അതോടൊപ്പം 2019മുതലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്ത് സിപിഐഎമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ഡോ. ജയാ താക്കൂറുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിപിഐഎം ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News