ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഐഎമ്മാണെന്ന് ഉമര്‍ ഫൈസി മുക്കം. ഇടതുമുന്നണിയാണ് ഇന്ത്യ സഖ്യത്തിന്റെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ഫാസിസത്തോട് സന്ധി ചെയ്യില്ലെന്നും ലീഗിലെ 80 ശതമാനം ആളുകളും സമസ്തക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുന്നു. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. തെക്കൻ കേരളത്തിൽ സമസ്തക്ക് സ്വാധീനമില്ല എന്ന പി എം എ സലാമിൻ്റെ പ്രതികരണവും സമസ്തയെ ചൊടിപ്പിച്ചിട്ടുണ്ട്.
കടുത്ത ഭാഷയിലായിരുന്നു സമസ്ത മുശവറ അംഗം ഉമർ ഫൈസി മുക്കത്തിൻ്റെ പ്രതികരണം.സമസ്ത നേതാക്കൾ പാണക്കാട് കുടുംബവുമായി ഏറെക്കാലം പുലർത്തിയ നല്ല ബന്ധം ഇപ്പോൾ ഇല്ല എന്ന് തുറന്ന് പറഞ്ഞതിന് പിന്നാലെ പിഎംഎ സലാമിനെതിരെ ഉന്നയിച്ചത് കടുത്ത വിമർശനമാണ്. ലീഗ് അടുത്തിടെ കാണിക്കുന്ന നിലപാടിൽ സമസ്ത അണികൾക്ക് വേദന ഉണ്ടാക്കുന്നതായും ഉമർ ഫൈസി മുക്കം പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് കെ.എസ് ഹംസ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയണമെന്നും സമസ്തയുടെ മുതിർന്ന നേതാവ് പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം ഇപ്പോൾ ചർച്ച ചെയ്യേണ്ട എന്ന സാദിഖലി തങ്ങളുടെ പ്രതികരണം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here