സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ സിപിഐഎം പരാതി നല്‍കി

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതിയുമായി സിപിഐഎം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്കും എതിരായ അപവാദ പ്രചാരണങ്ങളില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പൊലീസില്‍ പരാതി നല്‍കിയത്.

വ്യാജരേഖ ചമച്ചതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്നും തളിപ്പറമ്പ് പൊലീസിന് പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതി കിട്ടിയിട്ടുണ്ടെന്നും നിയമോപദേശം കിട്ടിയ ശേഷം കേസെടുക്കുമെന്നും തളിപ്പറമ്പ് എസ്എച്ച്ഒ കെ ദിനേശന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News