ഇവിഎം സംവിധാനത്തിന്റെ ക്രമത്തില്‍ മാറ്റം വരുത്തണം,വ്യാപക ആശങ്ക; സീതാറാം യെച്ചൂരി

വോട്ടിങ് മെഷീനെ കുറിച്ച് വ്യാപക ആശങ്കയുണ്ടെന്ന് സിപിഐഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇവിഎം സംവിധാനത്തിന്റെ ക്രമത്തില്‍ മാറ്റം വരുത്തണമെന്നും യെച്ചൂരി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയാണെന്നും സംസ്ഥാന തലത്തില്‍ സഖ്യ നീക്കങ്ങള്‍ സജീവമാക്കുമെന്നും യെച്ചൂരി പറഞ്ഞു.കേന്ദ്രത്തിനെതിരെയായ കേരളത്തിന്റെ ദില്ലി പ്രക്ഷോഭത്തിന് കേന്ദ്ര കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയെന്ന് യെച്ചൂരി പറഞ്ഞു. സമാനമായി മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.

ALSO READ: ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള 11 രാജ്യസഭ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; നീക്കം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി

അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തത് ഇന്ത്യന്‍ മതേതരത്വത്തിന്റെ മരണമണിയെന്ന് സിപിഐഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഭരണഘടനയുടേയും സുപ്രീം കോടതി വിധിയുടേയും ലംഘനമാണിത് എന്നും യെച്ചൂരി പറഞ്ഞു. നവകേരള സദസ് വന്‍ വിജയമെന്നും രാജ്യത്തിന് തന്നെ അത്യപൂര്‍വമായ മാതൃകയാണെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.കേന്ദ്രത്തിനെതിരെയായ കേരളത്തിന്റെ ദില്ലി പ്രക്ഷോഭത്തിന് കേന്ദ്ര കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയെന്നും യെച്ചൂരി പറഞ്ഞു.

ALSO READ: പ്രവാസത്തിന് മുന്നേയുള്ള നജീബ് ഇങ്ങനെയായിരുന്നു; ആടുജീവിതത്തിന്റെ പുതിയ പോസ്റ്ററും വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News