അയോധ്യ പ്രതിഷ്ഠ ചടങ്ങ് ; മതവികാരം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി

അയോധ്യ പ്രതിഷ്ഠ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. നഗ്നമായ മതധ്രുവീകരണമാണ് നടക്കുന്നത്. മതവികാരം ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: 10 രൂപ അഡ്വാൻസ് നൽകി അഞ്ച് ടിക്കറ്റുകൾ എടുത്തു; ഒടുവിൽ മീൻ വിൽപനക്കാരനെ തേടി ഒരു കോടിയും 8,000 രൂപ സമാശ്വാസ സമ്മാനവും എത്തി

രാമക്ഷേത്ര ചടങ്ങില്‍ ക്ഷണം കിട്ടി. പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പങ്കെടുക്കില്ലെന്നത് കൃത്യമായ രാഷ്ട്രീയ നിലപാടാണ്. സിപിഐ എമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. സിപിഐഎം വിശ്വാസത്തിന് എതിരല്ല. വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെയാണ് ശക്തമായി എതിര്‍ക്കുന്നത്. മതത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടികൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News