അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിൻ്റെ ഭാഗം; ഇതിനെ നിയമപരമായി നേരിടും: സീതാറാം യെച്ചൂരി

ആദായ നികുതിവകുപ്പ് സിപിഐഎം തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ 4 ബാങ്ക് അക്കൗണ്ടുകള്‍ നടപടി രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനെ നിയമപരമായി തന്നെ നേരിടും. എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്. ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനോ അദായ നികുതി വകുപ്പോ സംശങ്ങൾ ഒന്നും തന്നെ ചോദിച്ചിട്ടില്ല. എന്നിട്ടാണ് ഇത്തരത്തിൽ ഒരു നീക്കം.

Also Read: കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ പൗരത്വ നിയമത്തിനെതിരെ നിലപാടില്ല, ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ പിഴക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

ഇത് പാർട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ്. രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി എങ്കിൽ എന്തുകൊണ്ട് അത് പറയാൻ മടിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു. ഇലക്ട്‌റൽ ബോണ്ട് അഴിമതി പുറത്തുവന്നതിന് പിന്നാലെ പലതരത്തിലാണ് കേന്ദ്രം പ്രതിപക്ഷ പാർട്ടികളോട് പകപോക്കുന്നത്. അതിലെ ഏറ്റവുമൊടുവിലെ പതികാരനടപടിയാണ് സിപിഐഎമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി.

Also Read: പ്രളയകാലത്ത് മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച ജൈസല്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റില്‍

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയടക്കം അറസ്റ്റ് ചെയ്യാനും കലാപം സൃഷ്ടിക്കാനും ഉള്ള നടപടികൾ കേന്ദ്രം സ്വീകരിച്ച ശേഷമാണു സിപിഐഎമ്മിനെതിരെയുള്ള ഈ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News