“ഇസ്രയേൽ പിന്തുണയ്ക്ക് പിന്നിൽ മോദിയുടെ ഇസ്ലാമോഫോബിയ”: സീതാറാം യെച്ചൂരി

ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നിൽ നരേന്ദ്ര മോദിയുടെ ഇസ്ലാമോഫോബിയയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനെതിരെ വ്യാജവാർത്തകളാണ് ഇസ്രയേൽ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ തലശ്ശേരിയിൽ സിഎച്ച് കണാരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

Also Read; ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി പൊലീസിനെ വാട്‌സാപ്പില്‍ അറിയിക്കാം

സ്വന്തം രാജ്യം നിലനിർത്താനാണ് പലസ്തീൻ ജനതയുടെ പോരാട്ടമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ആ പോരാട്ടത്തിനൊപ്പമായിരുന്നു എല്ലാ കാലത്തും ഇന്ത്യ. എന്നാൽ നരേന്ദ്ര മോദി ആ നിലപാട് അട്ടിമറിച്ചു. മണിപ്പൂർ നൂറ് ദിവസത്തിലധികം കലാപകലുഷിതമായപ്പോൾ ഒരക്ഷരം പോലും മിണ്ടാത്ത മോദി ഹമാസ് ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു. മോദിയുടെ ഇസ്ലാമോഫോബിയയാണ് ഇസ്രയേൽ അനുകൂല നിലപാടിന് പിന്നിലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Also Read; പെരുമ്പാവൂരിൽ വൻ കുഴൽപ്പണ വേട്ട: പ്രതികളെ പിടികൂടിയത് സിനിമാ സ്റ്റൈലില്‍

എല്ലാ വളർച്ച സൂചികകളിലും ഇന്ത്യയെ പിന്നോട്ടടിപ്പിച്ച മോദിയാണ് ലോക നേതാവ് ചമയുന്നതെന്നും യെച്ചൂരി പറഞ്ഞു. വിഷലിപ്തമായ വിദ്വേഷ പ്രചരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിഎച്ച് ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരിയെ ചുവപ്പിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും നടന്നു. അനുസ്മരണ യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ സംസ്ഥാന സമിതിയംഗം വി ശിവദാസൻ എംപി തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News