ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയറിയിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ദേശീയ മഹിള അസോസിയേഷനും. കമ്മീഷണര്‍ ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തിയ പി.കെ ശ്രീമതി ടീച്ചര്‍ ഉള്‍പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. താരങ്ങളുടെ പരാതിയില്‍ ശക്തമായ നടപടി വേണമെന്ന സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു
ബ്രിജ് ഭൂഷനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം അഞ്ചാം ദിവസവും തുടരുകയാണ്. ലൈംഗിക പരാതികളില്‍ കേസെടുത്ത് ബ്രിജ് ഭൂഷണെ ജയിലിലടക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ദില്ലി ജന്തര്‍ മന്തറില്‍ സമരം തുടരുന്ന താരങ്ങള്‍ ആവര്‍ത്തിച്ചു. ഗുസ്തി താരങ്ങളോടുള്ള സമീപനം ശരിയല്ലെന്നും പരാതിയില്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചര്‍, ഷൈലജ ടീച്ചര്‍, സി എസ് സുജാത എന്നിവര്‍ സമര പന്തലിലെത്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചിരുന്നു. പിന്നാല പി.കെ ശ്രീമതി ടീച്ചറുടെ നേതൃത്വത്തില്‍ മഹിളാ അസോസിയേഷന്‍ ദില്ലി കമ്മീഷണര്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ശ്രീമതി ടീച്ചര്‍, മറിയം ദാവ്‌ള ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.
ഡി വൈ എഫ് ഐ, എസ് എഫ് ഐ, സി ഐ ടി യും തുടങ്ങിയ ഇടത് സംഘടനകള്‍ താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ജന്തര്‍ മന്തറിലെത്തി. അതേ സമയം താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച് മുന്‍ സായി ഫിസിയോ പരഞ്ജീത് മാലിക് രംഗത്തെത്തി. 2014 ലഖ്‌നൗ നടന്ന ദേശീയ ക്യാമ്പില്‍ പങ്കെടുത്ത മൂന്ന് വനിത താരങ്ങളോട് രാത്രിയില്‍ കാണാന്‍ ബ്രിജ് ഭൂഷണ്‍ പറഞ്ഞതായി പരഞജിത് മാലിക് പറഞ്ഞു. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കി എന്നും ഇക്കാര്യം മേല്‍നോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് മാലിക് പറഞ്ഞു. അതേ സമയം പൊലീസ് നടപടി അവശ്യപെട്ടുളള താരങ്ങളുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here