ഇടുക്കി തൊടുപുഴ വെളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി സിപിഐഎം. കര്‍ഷകന്‍ മാത്യു ബെന്നിയേയും കുടുംബത്തേയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഫോണില്‍വിളിച്ച് ആശ്വസിപ്പിച്ചു. സിപിഐഎം രണ്ട് പശുക്കളെ നല്‍കുമെന്നും അദ്ദേഹം അവരെ അറിയിച്ചു.
Also Read : നവകേരള സദസിന് ഔദ്യോഗിക സമാപനം, ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ; ജനാധിപത്യത്തിൽ നിന്ന് ജനഹൃദയങ്ങളിലേക്ക്
അരുമയായി പരിപാലിച്ച പശുക്കളെ കൂട്ടത്തോടെ നഷ്ടപ്പെട്ട മാത്യുവിന് സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും രംഗത്തെത്തി. മാത്യുവിന്റെ കുടുംബത്തിന് പത്ത് പശുക്കളെ വാങ്ങാനുള്ള തുക യൂസഫലി കൈമാറി. മാത്യുവിന്റെ 13 പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരുമിച്ച് ചത്ത സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് എം.എ യൂസഫലിയുടെ ഇടപെടല്‍.
Also Read : മാത്യുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് എം.എ യൂസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി
പത്ത് പശുക്കളെ വാങ്ങി നല്‍കാനുള്ള തുകയായ അഞ്ച് ലക്ഷം മാത്യുവിന്റെ കുടുംബത്തിന് അടിയന്തരമായി കൈമാറാന്‍ യൂസഫലി നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. തുടര്‍ന്ന് യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ രജിത് രാധാകൃഷ്ണന്‍, വി.ആര്‍. പീതാംബരന്‍, എന്‍. ബി സ്വരാജ് എന്നിവര്‍ വെള്ളിയാമറ്റത്തെ മാത്യുവിന്റെ വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here