ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

CPIM

ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. രണ്ട് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കരവാൾ നഗർ മണ്ഡലത്തിൽ നിന്നുംഅഡ്വ. അശോക് അഗ്രവാൾ ജനവിധി തേടും.ബദർപുര്‍ മണ്ഡലത്തിൽ നിന്ന് ജഗദീഷ് ചന്ദ് ശർമ്മയും മത്സരിക്കും.

അതേസമയം തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്ത് ആം ആദ്മി പാർട്ടി ഇന്നലെ പുറത്ത് വിട്ടിരുന്നു. 8 അംഗ സ്ഥാനാർഥി പട്ടികയാണ് പാർട്ടി പുറത്ത് വിട്ടത്.അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്നും നിലവിലെ മുഖ്യമന്ത്രി അതിഷി വീണ്ടും കൽക്കാജിയിൽ നിന്ന് ജനവിധി തേടും.

ALSO READ; കൊടകര കുഴല്‍പണ കേസ്; തിരൂർ സതീഷ് രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയിലെത്തി

സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷി‌ൽ നിന്നാകും തെരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ ദിവസം ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിലെത്തിയ രമേഷ് പെഹ്ൽവാനെ കസ്തൂർബ നഗറിൽ നിന്നുള്ള സ്ഥാനാർഥിയായി തീരുമാനിച്ചു. നിലവിൽ ആം ആദ്മിയുടെ മദൻലാൽ ആണ് അവിടെ എംഎൽഎ.

ENGLISH NEWS SUMMARY: CPIM has announced its candidates for the Delhi assembly elections. Two candidates have been announced. Adv. from Karawal Nagar constituency. Ashok Agrawal will seek the seat. Jagdish Chand Sharma will also contest from Badarpur constituency.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News