ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

Medical Malpractice

മജ്ജ മാറ്റിവക്കൽ ചികിത്സക്കിടയിലുള്ള മരണപ്പെട്ട സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി പ്രസ്ഥാപനയിൽ അറിയിച്ചു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സക്കെത്തിയ ബാര തൊട്ടിയിലെ ഹുസൈൻ്റെ മകളും പ്ലസ് വൺ വിദ്യാർഥിനിയുമായ റമീസ തസ്ലീമാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരണപ്പെട്ടത്.

മാസത്തിൽ ഒരു തവണ രക്തം കയറ്റിയാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ ഊർജ്ജസ്വലയായി സ്കൂളിലേക്കും മറ്റും പോയ കുട്ടിയാണ് റമീസ. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി അധികൃതരും ഏജൻ്റുമാരും പ്രലോഭിപ്പിച്ചതിൻ്റെ ഭാഗമായാണ് കുട്ടിയെ ഈ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുന്നത്. ചികിത്സക്കായി 70 ലക്ഷത്തോളം രൂപ ആശുപത്രി കൈപ്പറ്റിയിട്ടുമുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടയിൽ ഇവരുടെ കൂടെ ചികിത്സയിലുണ്ടായിരുന്ന മറ്റ് നാലുപേർ കൂടി മരിച്ചതായി പറയപ്പെടുന്നുണ്ട്. ഇത് തെളിയിക്കുന്നത് ആശുപത്രിയുടെ അനാസ്ഥയാണ്.

Also Read: വൻകിട നിക്ഷേപം ഗുജറാത്തിന് മാത്രം; കേന്ദ്ര സർക്കാർ ഇടപെടലുകൾ പുറത്ത്

ഗുരുതരമായ വിവരമാണ് ഇത്. കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ ഊർജതമായി അന്വേഷണം വേണമെന്ന് സിപിഐഎം എം ഉദുമ ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. പണത്തിനായി രോഗികളെ കൊല്ലുന്ന ഇത്തരം സ്വകാര്യാശുപത്രി അധികൃതർക്കതിരെ ജനങ്ങൾ രംഗത്ത് ഇറങ്ങണമെന്നും. ഇതു പോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും ചേർന്ന് സമഗ്ര അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News