കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ വ്യാപാരി ബിനുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് സിപിഐഎം. ബഹുജന പങ്കാളിത്തത്തോടെ ബിനുവിന്റെ നിര്‍ധനരായ കുടുംബത്തിന് സ്ഥലം വാങ്ങി വീടൊരുക്കി നല്‍കും. കുട്ടികളുടെ പഠനചെലവും ഏറ്റെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോട്ടയം കുടയംപടി സ്വദേശി ബിനു ആത്മഹത്യ ചെയ്തത്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കര്‍ണാടക ബാങ്കിന്റെ ഭീക്ഷണിയാണ് വിനുവിന്റെ മരണത്തിനിടയാക്കിയത്. ബിനുവിന്റെ അയ്മനം ചാമത്തറയിലെ സഹോദരന്റെ വീട്ടിലെത്തി ബിനുവിന്റെ ഭാര്യ ഷൈനിയേയും മക്കളായ നന്ദന, നന്ദിത എന്നിവരെയും മന്ത്രി വി എന്‍ വാസവന്‍ ആശ്വസിപ്പിച്ചു. നിയമ നടപടികളുമായി മുന്നോട്ടുപോകാനുള്ള സഹായവും വാഗ്ദാനം ചെയ്തു. ബിനുവിന്റെ കുടുംബം അനാഥമാകില്ലെന്നും ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ ജനപ്രതിനിധി കൂടിയായ മന്ത്രി വ്യക്തമാക്കി.
READ ALSO:മയക്കുമരുന്ന് കേസ്; കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിങ് ഖൈറ അറസ്റ്റില്‍
ബിനുവിന്റെ കുടുംബത്തിന് തണലൊരുക്കാന്‍ ഒക്ടോബര്‍ ഒന്നിന് ആലോചനയോഗം ചേരും. സി പി ഐ എം ജില്ലാ സെക്രട്ടറി എവി റസല്‍, അയ്മനം ലോക്കല്‍ സെക്രട്ടറി പ്രമോദ് ചന്ദ്രന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
READ ALSO:സര്‍ക്കാരിനെതിരായ പ്രതിഷേധം: മണിപ്പൂരില്‍ ജനക്കൂട്ടം ബിജെപി ഓഫീസ് അഗ്നിക്കിരയാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here