സാമ്പത്തിക ക്രമക്കേട്; മുസ്ലിം ലീഗ് ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കിലേക്ക് സിപിഐഎം ജനകീയ മാർച്ച് നടത്തി

സാമ്പത്തിക ക്രമക്കേട് നടത്തിയ മുസ്ലിം ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് അരിയുർ സർവീസ് സഹകരണ ബാങ്കിലേക്ക് സിപിഐഎം ജനകീയ മാർച്ച് നടത്തി. കോട്ടോപാടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

മുസ്ലീം ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് അരിയൂർ സർവീസ് സഹകരണ ബാങ്കിനെതിരെ നിക്ഷേപകർ രംഗത്ത് വന്നത്തോടെയാണ് സിപിഐഎം കോട്ടോപ്പാടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് ജനകീയ മാർച്ച്‌ നടത്തിയത്. ബാങ്കിനെതിരായി നിയമപരമായി മുന്നോട്ട് പോകുമെന്നും സിപിഐഎം കോട്ടോപ്പാടം ലോക്കൽ കമ്മറ്റി അറിയിച്ചു.

നിരവധി നിക്ഷേപകരും മാർച്ചിൽ അണിനിരന്നു.. വേങ്ങ സെൻ്ററിൽ നിന്നും ആരംഭിച്ച മാർച്ച് ബാങ്കിന് മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുംമുണ്ടായി. തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സിപിഐഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. എത്രയും പെട്ടന്ന് വഞ്ചിക്കപ്പെട്ടവരുടെ നിക്ഷേപകരുടെ പണം തിരികെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

also read: ‘കേന്ദ്രത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയ്‌ക്കെതിരെ ഹൈക്കോടതിയും’; ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്തണമെന്നും എഎ റഹിം എംപി

സിപിഐഎം കോട്ടോപ്പാടo ലൊക്കൽ സെക്രട്ടറി  മനോജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ രാജൻ മാസ്റ്റർ,അയിലക്കര മുഹമ്മദാലി,tr സെബാസ്റ്റ്യൻ, പി പങ്കജവല്ലി തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News