സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്ന് മുതല്‍

cpim-idukki-conference

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്ന് മുതല്‍ ആറ് വരെ തൊടുപുഴയില്‍ നടക്കും. ജില്ലയിലെ രക്തസാക്ഷികളുടെ ബലികുടീരത്തില്‍ നിന്നും ആരംഭിക്കുന്ന പതാക, കൊടിമര, കപ്പി കയര്‍, ദീപശിഖ ജാഥകള്‍ ഫെബ്രുവരി മൂന്നിന് തൊടുപുഴയില്‍ എത്തിച്ചേരുന്നതോടുകൂടി സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം നാലിന് രാവിലെ 10ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

ഇടുക്കി ജില്ലയിലെ ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്നു മുതല്‍ ആറു വരെ തൊടുപുഴയില്‍ നടക്കും. പൂര്‍ത്തിയായ സമ്മേളനങ്ങളില്‍ 157 ബ്രാഞ്ച് സെക്രട്ടറിമാരും എട്ട് ലോക്കല്‍ സെക്രട്ടറിമാരും ഒരു ഏരിയ സെക്രട്ടറിയും വനിതകളാണ്. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.

Read Also: പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ഗുരുവിനെ കാവിപുതപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള കൈത്താങ്ങായി

വിവിധ സെമിനാറുകളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍, തോമസ് ഐസക്, ഇപി ജയരാജന്‍, പികെ ശ്രീമതി ടീച്ചര്‍, വിജു കൃഷ്ണന്‍, പിഎ മുഹമ്മദ് റിയാസ്, വിഎന്‍ വാസവന്‍, സുനില്‍ പി ഇളയടം, മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ പങ്കെടുക്കും. ചെറുതോണിയില്‍ സിപിഐഎം സംഘടിപ്പിച്ച ജില്ലാ മഹോത്സവത്തില്‍ അവതരിപ്പിച്ച സെമിനാറുകളുടെ പ്രബന്ധങ്ങളും ജില്ലയുടെ സമര ചരിത്രവും അടങ്ങുന്ന പുസ്തകം ജനുവരി 26ന് വൈകിട്ട് ജോണ്‍ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here