മൂന്നാറിലെ നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനെതിരെ വിമര്‍ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി രംഗത്ത്. ഹരീഷ് വാസുദേവന്‍ കപട പരിസ്ഥിതിവാദിയാണെന്ന് സിപിഐഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ് ആരോപിച്ചു.
ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും കസ്തൂരി രംഗന്‍-ഗാഡ്കില്‍ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ ഇടുക്കിയെ പൂര്‍ണമായും വനഭൂമിയാക്കി മാറ്റണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് അയാളെന്നും സി.വി വര്‍ഗീസ് പറഞ്ഞു.
Also Read- ലണ്ടനില്‍ ഉപരിപഠനത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
ഇടുക്കിയിലെ ദേവികുളം താലൂക്കില്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പഞ്ചായത്തുകളില്‍ മൂന്നുനിലകളില്‍ അധികമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കുന്നത് ഹൈക്കോടതി താത്ക്കാലികമായി വിലക്കിയിരുന്നു. മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ പരിസ്ഥിതിവിഷയങ്ങളില്‍ കോടതി അഡ്വ. ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. ജൂണ്‍ 27 ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here