‘നിക്ഷേപകൻ്റെ ആത്മഹത്യ ദൗർഭാഗ്യകരം, പാർട്ടി കുടുംബത്തിനൊപ്പം’; സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്

kattappana

കട്ടപ്പന റൂറൽ ബാങ്ക് നിക്ഷേപകൻ്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്.യുഡിഎഫ് ഭരണസമതിയുടെ കീഴിൽ ആയിരുന്നു ബാങ്കെന്നും ഭരണം പിടിച്ചു കഴിഞ്ഞാണ് ബാങ്ക് ഇത്രയും വലിയ പ്രതിസന്ധിയിലാണ് എന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

“ബാങ്കിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്.സാബുവിനും ഘടുക്കളായി പണം നൽകി വരികയായിരുന്നു .സാബുവിൻ്റെ കുടുംബത്തിന് നീതി ലഭിക്കണം.ആ കുടുംബത്തിന് ഒപ്പമാണ് സിപിഐഎം”- അദ്ദേഹം പറഞ്ഞു.മൃതദേഹം ഉപയോഗിച്ചുള്ള രാഷ്ട്രീയം കോൺഗ്രസും ബിജെപിയും തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇന്നലെയാണ് കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവിനെ കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ENGLISH NEWS SUMMARY: CPIM Idukki District Secretary CV Varghese termed Kattapana Rural Bank depositor’s suicide as unfortunate. Bank under UDF administration. He said that he came to know that the bank is in such a big crisis after taking over the administration

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News