സിപിഐഎം മുനമ്പത്ത് താമസിക്കുന്നവര്‍ക്കൊപ്പം; ഒരു കുടുംബത്തിനും കുടിയിറങ്ങേണ്ടിവരില്ല: എം വി ഗോവിന്ദന്‍മാസ്റ്റര്‍

mv govindan master

എറണാകുളം മുനമ്പത്തെ ഒരു കുടുംബത്തിനും കുടിയിറങ്ങേണ്ടിവരില്ലെന്ന് എം വി ഗോവിന്ദന്‍മാസ്റ്റര്‍. കാസയും ആര്‍എസ്എസും ചേര്‍ന്ന് വര്‍ഗീയ പ്രചാരണം നടത്തി ക്രിസ്ത്യന്‍- മുസ്ലീം വിഭാഗങ്ങള്‍ക്കിടിയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയതും കുടിയൊഴുപ്പിക്കല്‍ തടഞ്ഞതും കമ്യൂണിസ്റ്റുകാരാണ്. അങ്ങനെയുളള കമ്യൂണിസ്റ്റുകാര്‍ കേരളം ഭരിക്കുമ്പോള്‍ ആരും കുടിയിറക്കപ്പെടില്ലെന്ന് ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയുടെ കരമടയ്ക്കാം എന്ന തീരുമാനം കൈക്കൊണ്ടതും എല്‍ഡിഎഫ് സര്‍ക്കാരാണ്.

ALSO READ:കൊല്ലത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

വര്‍ഗീയ സംഘടനകളായ ആര്‍എസ്എസും കാസയും ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News