“മീഡിയാ വണ്ണിൻ്റെ മര്യാദകേട്, പ്രസംഗത്തിലെ ഒരു വരി കട്ടു ചെയ്ത് പ്രചരിപ്പിക്കാൻ നാണമില്ലേ?”: വാക്കുകള്‍ വളച്ചൊടിച്ചതിനെതിരെ അഡ്വ കെ അനില്‍കുമാര്‍

തിരുവനന്തപുരത്ത് താന്‍ നടത്തിയ പ്രസംഗം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച മീഡിയാ വണ്‍ ചാനലിനെതിരെ സിപിഐഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനില്‍കുമാര്‍. എസ്സൻസ് എന്ന പേരുള്ള യുക്തിവാദി സമ്മേളനത്തിൽ സിപിഐഎം പ്രതിനിധിയായി എത്തിയ താന്‍ പറഞ്ഞ പ്രസംഗത്തിലെ ഒരു വരി കട്ടു ചെയ്ത് പ്രചരിപ്പിക്കാൻ മീഡിയാവൺ ചാനലിന് നാണം തോന്നുന്നില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ആർ.എസ്സ് എസ്സിനും നരേന്ദ്ര മോദിക്കുമെതിരെ മാത്രമല്ല, ജമാഅത്തെ ഇസ്ലാമിക്കെതിരെയും താന്‍ പ്രസംഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പട്ടിണികിടക്കുന്ന സമൂഹം മതരിഹതരാണെങ്കില്‍ അവര്‍ പുരോഗമന സമൂഹമാണെന്ന് സിപിഐഎം വിശ്വസിക്കുന്നില്ല , മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് യുക്തി വാദികളോടല്ല,മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടാണ്. പട്ടിണി മാറ്റുന്നത് വര്‍ഗസമരത്തിന്‍റെ ഭാഗമായി തൊ‍ഴിലാളിയുടെയും കൃഷിക്കാരന്‍റെയും പണിയാണ്”- ഇങ്ങനെപോകുന്നു അനില്‍കുമാര്‍ പങ്കുവെച്ച വീഡിയോയിലെ അദ്ദേഹത്തിന്‍റെ വാക്കുകള്‍.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മീഡിയാ വണ്ണിൻ്റെ മര്യാദകേട്:
ജമാ അത്തൈ ഇസ്ലാമിയുടേതും’
തിരുവനന്തപുരത്ത് നടന്ന എസ്സൻസ് എന്ന പേരുള്ള യുക്തിവാദി സമ്മേളനത്തിൽ സി പി ഐ എം പ്രതിനിധിയായി ഞാൻ പങ്കെടുത്തു.ആർ.എസ്സ് എസ്സിനും നരേന്ദ്ര മോദിക്കുമെതിരെ മാത്രമല്ല, ഇമാഅത്തെ ഇസ്ലാമിക്കെതിരെയുപറഞ്ഞിട്ടുണ്ട്.യൂട്യൂബിൽ ലഭ്യമായ പ്രസംഗത്തിലെ ഒരു വരി കട്ടു ചെയ്ത് പ്രചരിപ്പിക്കാൻ മീഢിയാവൺ ചാനലിന്നു് നാണം തോന്നുന്നില്ല അല്ലേ.
രവിചന്ദ്രൻ്റെ ചോദ്യത്തിനു മറുപടി പറഞ്ഞ പ്രസംഗം മുഴുവൻ കേൾക്കൂ
ഒരു നിരീശ്വരവാദവും ഞങ്ങൾക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News