സിപിഐഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ വി നാരായണൻ അന്തരിച്ചു

സിപിഐഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ വി നാരായണൻ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും കർഷകസംഘം നേതാവുമാണ്. ഒ വി നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Also Read: ഇതാണോ മോദിയുടെ ഗ്യാരണ്ടി..? വാക്‌സിൻ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം

ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കർഷകത്തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് നേതൃനിരയിലെത്തി. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. വിനയാന്വിതമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സ്നേഹാദരം ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനായിരുന്നു ഒ വി നാരായണൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Also Read: ഉറക്കമില്ലാതെ ഭയപ്പെട്ട് ജീവിച്ച പത്തു ദിവസങ്ങള്‍; പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത കേരള പൊലീസ്, മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് വൈറലാവുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News