തലചായ്ക്കാൻ ‘സ്‌നേഹവീട്’; കാസർഗോഡ് ഭവനരഹിത കുടുംബത്തിന് സിപിഐഎം നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി

കാസർകോഡ് കാഞ്ഞങ്ങാട് ഭവനരഹിത കുടുംബത്തിന് വീടൊരുക്കി നൽകി സി പി ഐ എം കാഞ്ഞങ്ങാട് ലോക്കൽ കമ്മറ്റി നിർമിച്ച വീടിൻ്റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. ഒഴിഞ്ഞ വളപ്പ് കടപ്പുറത്തെ ദേവനും സുശീലക്കും മഴയും വെയിലും പേടിക്കാതെ ഇനി സ്നേഹ വീട്ടിൽ കഴിയാം. സിപിഐഎം കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്നേഹവീടൊരുക്കി നൽകിയത്.

Also Read: തിരുവനന്തപുരത്ത് മുടങ്ങിക്കിടന്ന ശുദ്ധജല പമ്പിങ് പുനഃസ്ഥാപിച്ചു; നാളെ പുലർച്ചയോടെ എല്ലായിടത്തും വെള്ളമെത്തും

നിർധനകുടുംബത്തിൽപെട്ടവർക്ക് വീട് നിർമിച്ചുനൽകണമെന്ന പാർട്ടി തീരുമാനം ആവേശത്തോടെയാണ് പാർട്ടി പ്രവർത്തകരും അനുഭാവികളും ഏറ്റെടുക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഏരിയാ സെക്രട്ടറി കെ രാജ്മോഹനൻ അധ്യക്ഷനായി. പത്തുലക്ഷം രൂപ ചിലവിട്ടാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News