സിപിഐഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണം; നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

സിപിഐഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍. മുനീര്‍, അല്‍ അമീന്‍, പേഴുംമൂട് അല്‍ അമീന്‍, ചൂണ്ടുപലക നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ALSO READ:നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസ്; നിര്‍ണായക മൊഴി പുറത്ത്

തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ എസ്ഡിപിഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രി ഒന്‍പതരയോടെ ബൈക്കുകളില്‍ വാളുകളുമായെത്തിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ സംഘം പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വാള്‍ വീശുകയായിരുന്നു.

ALSO READ:വയനാടിനെ നെഞ്ചോടുചേര്‍ത്ത് പൃഥിരാജ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

കാട്ടാക്കട സിപിഐഎം ഏരിയാസെക്രട്ടറി കെ. ഗിരി ഏരിയാ കമ്മിറ്റി ഓഫീസിനുള്ളില്‍ ഉള്ളപ്പോഴായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകരുടെ അപ്രതീക്ഷിത ആക്രമണം. എന്നാല്‍, ആക്രമണമുണ്ടായതും സമീപത്തുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ ഇവിടേക്ക് സംഘടിച്ചെത്തിയതോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രദേശത്തു നിന്നും രക്ഷപ്പെട്ടു. കാട്ടാക്കട കിള്ളി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ മുജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration