24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടത്തുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നാളെ (ഞായർ) വൈകിട്ട് 5 മണിക്ക് കൊല്ലം ബീച്ചില്‍ നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍, കുരീപ്പുഴ ശ്രീകുമാര്‍, അശോകന്‍ ചരുവില്‍, ഡോ. സുനിത ഗണേഷ്, എംവി നികേഷ് കുമാര്‍, ഡോ. പി സരിന്‍, എമി എബ്രഹാം, മേയര്‍ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എംഎല്‍എ, എം മുകേഷ് എംഎല്‍എ എന്നിവര്‍ ചേര്‍ന്നു ലോഗോ പ്രകാശനം ചെയ്യും.
എസ്എന്‍ വനിതാ കോളേജിലെ വിദ്യാര്‍ഥികളുടെ സംഗീത പരിപാടി, പഞ്ചാരിമേളം, എസ്എന്‍ കോളേജിലെ വിദ്യാര്‍ഥിയായ ആദര്‍ശ് ബാബുവിന്റെ തബല, ബാലസംഘം കൂട്ടുകാരുടെ ബലൂണ്‍, പട്ടം പറത്തല്‍ എന്നിവയും ഉണ്ടാകും.
2025 മാര്‍ച്ച് 6 മുതല്‍ 9 വരെയാണ് സിപിഐഎം സംസ്ഥാന സമ്മേളനം. സമ്മേളന പ്രചരണാര്‍ഥം ചുവരെഴുത്ത് സംഘടിപ്പിച്ചു. കൊല്ലം എസ്എന്‍ കോളേജിന് മുന്നില്‍ പ്രമുഖ ചിത്രകാരന്മാരായ ഷാന്‍ ചവറ, ബിന്നി യുഎം, സ്മിത എം ബാബു എന്നിവര്‍ ചേര്‍ന്ന് ആദ്യചുവരെഴുത്ത് നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here