സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പതാക, കൊടിമര, ദീപശിഖാ ജാഥകൾ സമ്മേളന സ്ഥലമായ മയ്യനാട് ധവളകുഴിയിലേക്ക് പര്യടനം തുടങ്ങി. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ ക്യാപ്റ്റനായ പതാക ജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു.
Also Read: നീർച്ചാലുകളുടെ നവീകരണത്തിലൂടെ നീരൊഴുക്കിൻ്റെ തടസം മാറ്റാൻ ജനങ്ങൾ ഒന്നിക്കണം; ഡെപ്യൂട്ടി സ്പീക്കർ
സമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ പി രാജേന്ദ്രൻ പതാക ഏറ്റുവാങ്ങും. കടയ്ക്കൽ വിപ്ലവ സ്‌മാരകത്തിൽ നിന്നും ജില്ലാ കമ്മിറ്റി അംഗം എം നസീർ ക്യാപ്റ്റനായ കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി അംഗം എസ്രാ ജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഏറ്റു വാങ്ങും.
കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊട്ടാരക്കര ഏരിയാ സെക്രട്ടറി പി കെ ജോൺസൺ ക്യാപ്റ്റനായ ദീപശിഖാ റിലേ സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഏറ്റു വാങ്ങും.
ഡിസംബർ 9 മുതൽ 12 വരെ കൊട്ടിയം മയ്യനാട് ധവളകുഴിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. പിബി അംഗം എം എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 2025 മാർച്ച് 6 മുതൽ 9 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനും കൊല്ലം ആതിഥേയത്വം വഹിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here