സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്‌ കൊടി ഉയർന്നു

cpim-kottayam-conference

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്‌ കൊടി ഉയർന്നു. സ്വാഗതസംഘം ചെയർമാൻ കെഎം രാധാകൃഷ്‌ണൻ ആണ് പൊതുസമ്മേളന നഗറിൽ പതാക ഉയർത്തിയത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന്‌ എത്തിയ പതാക, കൊടിമര, ബാനർ ജാഥകൾ പാമ്പാടിയിൽ സംഗമിച്ചതിനു ശേഷമാണ്‌ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തിയത്‌. 

ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന സിപിഐഎം പ്രവർത്തകരെ ആദരിച്ചു. ചടങ്ങ്‌ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എവി റസൽ അധ്യക്ഷനായി. സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക്‌ സമ്മാനങ്ങൾ നൽകി. പുതുപ്പള്ളി ഏരിയ ആദ്യമായി ആതിഥ്യമരുളുന്ന ജില്ലാ സമ്മേളനമാണിത്‌. പ്രതിനിധി സമ്മേളനം നാളെ മുതൽ നടക്കും.

Read Also: പുനരധിവാസ പദ്ധതി മാതൃകാപരം; മുഴുവൻ ജനങ്ങളും ഒപ്പം നിന്നത് വിജയിപ്പിക്കണം: ടിപി രാമകൃഷ്ണൻ

പാമ്പാടി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം വെള്ളി രാവിലെ 9.30ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖ ജാഥ രാവിലെ ഏഴിന്‌ നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ ആരംഭിക്കും. കെഎൻ വേണുഗോപാൽ ക്യാപ്‌റ്റനാകുന്ന ജാഥ, അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here