സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും. സമ്മേളനത്തിന് മുന്നോടിയായ കൊടി – കൊടിമര ജാഥകൾ നാളെ പാമ്പാടിയിൽ സംഗമിക്കും. നാളെ രാവിലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻമാഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും
ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം ജനുവരി രണ്ട് മുതൽ 5 വരെ തീയതികളിൽ പാമ്പാടിയിലാണ് നടക്കുക. 1761 ബ്രാഞ്ച് സമ്മേളനങ്ങളും, 124 ലോക്കൽ സമ്മേളനങ്ങളും, 12 ഏരിയാ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്.
കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജനുവരി 5ന് ചുവപ്പ് സേനാ മാർച്ചും പ്രകടനവും നടക്കും. തുടർന്ന് സീതാറാം യച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ മറ്റ് നേതാക്കളും പരിപാടിയിൽ സംസാരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here