‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി പുനഃപരിശോധിക്കണം’: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി പുനഃപരിശോധിക്കണമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റുസ്സല്‍. ഉത്സവകാലത്തെ തീയതി പ്രഖ്യാപനം യാന്ത്രികമാണ്. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ പരാതി

ഇന്നലെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് പതിനേഴാണ്. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കും; എ കെ ബാലന്‍

ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐഎം സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News