തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ സി.പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസൽ. തിരുവഞ്ചൂർ ബി.ജെ.പി വോട്ടുകച്ചവടം പരസ്യമായ രഹസ്യം. തിരുവഞ്ചൂർ മത്സരിക്കുമ്പോൾ കോട്ടയത്ത് ബി.ജെ.പി വോട്ട് കുറയുന്നു. 2019 ലോക്സഭയിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ട് 21564. 2016 നിയമസഭയിൽ ബി.ജെ.പിക്ക് കിട്ടിയത് 12816. 2024 ലോക്സഭയിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ട് 24214. 2021 നിയമസഭയിൽ ബി.ജെ.പിക്ക് കിട്ടിയത് 8611 വോട്ടുകൾ മാത്രം.
ഈ കണക്കുകളിൽ നിന്ന് തന്നെ വോട്ട് കച്ചവടം വ്യക്തമാണ്. കടുത്തുരുത്തിയിലും സമാന വോട്ടു കച്ചവടം നടക്കുന്നുണ്ടെന്ന് റസൽ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here