സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു

CPIM Kozhikode

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു. ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഐ എം സമ്മേളനത്തിനായി സ്വാഗത സംഘം രൂപീകരിണം പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുകയും, ആ തുടർഭരണത്തിൻ്റെ മൂന്ന് കൊല്ലക്കാലത്തെ അനുഭവങ്ങളും പ്രവർത്തനങ്ങളും വിശകലനം ചെയ്യുന്ന സമ്മേളനമാണ് നടക്കാൻ പോകുന്നത്. അതാണ് ഈ സമ്മേളനത്തിൻ്റെ പ്രത്യേകതയെന്നും. വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന നുണപ്രചാരണങ്ങൾ നടത്തുന്നു. പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും പി മോഹനൻ മാസ്റ്റർ പറഞ്ഞു.

Also Read: ‘ഒറ്റപ്പാലം കുഞ്ഞച്ചന്റെ ഭീഷണി സ്ത്രീകളോട് വേണ്ട’; അധ്യാപികയ്‌ക്കെതിരായ കെപിസിസി സൈബര്‍ തലവന്റെ ഭീഷണിക്ക് ചുട്ടമറുപടിയുമായി വികെ സനോജ്

സമ്മേളത്തിന്റെ വിജയത്തിനായി 501സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികളായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ. യും ഭാരവാഹികളായി കെ പി ബിന്ദു ( ചെയർ പേഴ്സൺ), പി കെ ദിവാകരൻ, രമേശൻ പാലേരി, ഡോ. തുളസീദാസ്, പി എം ലീന, പി കെ കൃഷ്ണദാസ്, എം നാരായണൻ, ആർ ഗോപാലൻ (വൈസ് ചെയർമാൻമാർ), സി ഭാസ്കരൻ (കൺവീനർ), കെ പുഷ്പജ, ടി പി ബിനീഷ്, പി കെ ശശി, ടി സി രമേശൻ, ആർ ബാലറാം, കെ കെ ബിജുള, ടി കെ അഷറഫ്, പി പി ചന്ദ്രശേഖരൻ, കെ പി ഗിരിജ (ജോ. കൺവീനർമാർ), ടി പി ഗോപാലൻ (ട്രഷറർ).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News