റെയില്‍ വികസനത്തിനായി പുതിയ പാതകള്‍ വേണമെന്ന് ഇന്ന് മനോരമയും മാതൃഭൂമിയും അന്ന് കെ-റെയിലിനെ എതിര്‍ത്തവരല്ലേയെന്ന് ചോദിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍; ചര്‍ച്ചയായി ഫെയ്‌സ്ബുക്ക് കുറിപ്പ്

സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി നാഗര്‍കോവില്‍-മംഗളൂരു റൂട്ടില്‍ മൂന്നാം റെയില്‍പാതയും നാലാം പാതയും അനിവാര്യമാണെന്ന മനോരമയുടെ ക്യാംപെയ്ന്‍ നാണമില്ലാത്തതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാര്‍. സമാന ചിന്താഗതിയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള മാതൃഭൂമിയ്ക്കും ഇപ്പോള്‍ മൂന്നാം റെയില്‍പാത വേണമെന്നാണ് ആവശ്യമെന്നും എന്നാല്‍ കെ-റെയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ ആദ്യം തൊട്ടേ എതിര്‍ത്തവരാണ് ഇരുവരുമെന്നു കാണിച്ച് അനില്‍കുമാര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണം ചര്‍ച്ചയായി. വേഗമേറിയ ട്രെയിനുകള്‍ക്കായി മൂന്നും നാലും പാതകള്‍ വേണമെന്ന് മനോരമ ഇപ്പോള്‍ അഭിപ്രായം പറയുന്നു. നിലവിലെ പാതകളില്‍ നടക്കുന്ന സര്‍വേകള്‍ വേഗമേറിയ യാത്രയ്ക്ക് ചേര്‍ന്നതല്ലെന്നാണ് കണ്ടെത്തല്‍. പക്ഷെ ഇതേ പദ്ധതിയുമായി യാതൊരു വ്യത്യാസവുമില്ലാത്ത കെ-റെയില്‍ വന്നപ്പോള്‍ കെ-റെയില്‍ വിരുദ്ധ സമിതിയ്ക്കു വേണ്ടി നിരവധി വാദങ്ങള്‍ നിരത്തിയവരാണ് ഈ രണ്ടു പത്രങ്ങളും.

ALSO READ: ദേശീയപാതാ വികസനം; കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 741.35 കോടി രൂപ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന വിഹിതമായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മനോരമയും മാതൃഭൂമിയും കൂടി ഇപ്പോള്‍ പറയുന്ന മൂന്നും നാലും റെയില്‍ പാതകള്‍ക്കായി ആര്് പണം മുടക്കും. ഏതാണ്ട് ഒരു ലക്ഷം കോടി രൂപാ വേണം. ഇന്ത്യന്‍ റെയില്‍വേ 1000 കോടി മുതല്‍ 2000 കോടിവരെ മാത്രമേ കേരളത്തില്‍ റെയില്‍വേ വികസനത്തിനായി മുടക്കാറുള്ളൂ. അപ്പോള്‍ ബാക്കിയ്‌ക്കെന്തു ചെയ്യും.? 50 വര്‍ഷം കൊണ്ട് മതിയോ ഒരു അതിവേഗ റെയില്‍പാത?- അദ്ദേഹം തന്റെ കുറിപ്പില്‍ ചോദിച്ചു. മൂന്നും നാലും റെയില്‍പാത വികസിപ്പിക്കണമെങ്കില്‍ തന്നെ എവിടെ അതിന്റെ കുറ്റി ഇടും? കേരളത്തില്‍ കെ-റെയില്‍ വേണ്ടെന്ന് വാദിച്ചവര്‍ മൂന്നും നാലും റെയില്‍പാതകള്‍ക്കായി ഇപ്പോള്‍ ഒന്നിച്ചല്ലോ. നന്നായി. അദ്ദേഹം തന്റെ എഫ്ബി പോസ്റ്റില്‍ കുറിച്ചു. അതേസമയം, മനോരമയുടെയും മാതൃഭൂമിയുടെയും ഈ ഇരട്ടത്താപ്പിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിട്ടുള്ളത്. റെയില്‍ വികസനത്തിന് പാളത്തിന്റെ വളവ് നിവര്‍ത്തിയിട്ട് കാര്യമില്ലെന്ന് ഇപ്പോള്‍
പറയുന്ന മനോരമ, ആദ്യം അവരുടെ ഓര്‍മയുടെ വളവാണ് നിവര്‍ത്തേണ്ടതെന്ന് വിമര്‍ശകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News